കൊല്ലങ്കോട്: കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട ചേകോട് കൊശവൻകോടിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് വനം വകുപ്പ് അധികൃതർ ചേകോൽ കൊശവൻ കോട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനോട് ചേർന്നാണ് കൂട് സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം അറിഞ്ഞ ശേഷം ഇതിനെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രമോദ്, കൊല്ലങ്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ശിവൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |