SignIn
Kerala Kaumudi Online
Thursday, 18 July 2024 9.34 AM IST

ജങ്കാർ സർവീസിന് കളക്ടറുടെ യോഗം

കൊല്ലം: പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ- പേഴുംതുരുത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഈയാഴ്ച യോഗം ചേരും. സർവീസ് പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണത്തെ ബാധിക്കാതിരിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുമാണ് യോഗം.

കായലിന്റെ ഒഴുക്ക് പരിശോധിച്ച് യാത്രാ ജങ്കാറിന്റെ സഞ്ചാരപാത നിർണയിക്കും. പനയം, മൺറോത്തുരുത്ത് പഞ്ചായത്തുകൾ, ഹാർബർ എൻജിനിയറിംഗ്, പോർട്ട്, ഉൾനാടൻ ജലഗതാഗത വകുപ്പ് തുടങ്ങിയവരുടെ പ്രതിനിധികൾ പങ്കെടുക്കും. നേരത്തെ മൺറോത്തുരുത്ത് പഞ്ചായത്ത് നടത്തിയിരുന്ന ജങ്കാർ സർവീസ് നിലച്ച സാഹചര്യത്തിലാണ് പനയം പഞ്ചായത്ത് സർവീസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ജങ്കാർ സർവീസിനുള്ള കായംകുളം സ്വദേശിയുടെ അപേക്ഷ പനയം പഞ്ചായത്ത് അംഗീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.