SignIn
Kerala Kaumudi Online
Thursday, 25 July 2024 12.54 PM IST

കെ എസ് ആ‍ർ ടി സിയിൽ ഒറ്റത്തവണയായി ശമ്പളം നൽകും,​ സഹായിക്കാൻ സർക്കാർ,​ ഉന്നതതല യോഗത്തിൽ തീരുമാനം

ksrtc-driver-conductor

തിരുവനന്തപുരം :കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂ‌ർണ ശമ്പളം നൽകാൻ സർക്കാർ സഹായിക്കും. കെ.എസ്,ആർ.ടി.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ.എസ്.ആ‍ർ.ടി.സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ,​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ,​ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.ആർ.ടി,​സി ജീവനക്കാർക്ക് സർക്കാർ സഹായവും ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള പണവും ഉറപ്പാക്കും. ഒരു നിശ്ചിത തീയതി വച്ച് മുഴുവൻ ശമ്പളവും നൽകുമെന്നും മുഖ്യമന്ത്രി വിളിച്ച .യോഗത്തിൽ തീരുമാനിച്ചു. ഒ.ആ‍ർ. കേളുവിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താനും തീരുമാനമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.