SignIn
Kerala Kaumudi Online
Wednesday, 24 July 2024 3.17 AM IST

'ജാതി സെൻസസ് ഉടൻ നടപ്പാക്കണം'

jathi-sense

കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന ടൗൺ മേഖലാ ശാഖാ നേതൃസംഗമം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ വീതംവയ്ക്കലിൽ ഈഴവരാദി പിന്നക്കാക്കാരെ തഴയുന്നെന്ന സത്യം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നുപറഞ്ഞതിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്നും ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പം അണിനിരക്കുമെന്നും എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ പറഞ്ഞു. യോഗവും വെള്ളാപ്പള്ളിയും നിരന്തരം ആവശ്യപ്പെടുന്ന ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ ടൗൺ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ, ദിനിൽ മാധവ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ, ശാഖാ ഭാരവാഹികളായ വി.ജി. ഉണ്ണിക്കൃഷ്ണൻ, അജേഷ് തൈത്തറ, ദാസൻതേവാലിൽ, എൻ.ബി. അജിതൻ, എൻ.വി. വേണുഗോപാൽ, പി.എസ്. ധർമ്മരാജൻ, സി.കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.