പട്ടാമ്പി: സിജി (സെന്റർ ഫോർ ഇൻഫർമേഷൻസ് ആൻഡ് ഗൈഡൻസ് ഇന്ത്യ) പട്ടാമ്പി താലൂക്കിന്റെ നേതൃത്വത്തിൽ നടന്ന സിജില 2024 സമാപിച്ചു. പാലക്കാട് ജില്ലാ ചീഫ് പാട്രൻ എൻജിനീയർ ഫറൂഖ് സാഹിബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.അബ്ദുൽ അസീസ് അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ ഡോ.പി.അബ്ദു, താലൂക്ക് ജനറൽ സെക്രട്ടറി സിദ്ദിഖുൽ അക്ബർ, ജില്ലാ സെക്രട്ടറി നാസർ ആലിക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ സാഹിബ്, ഹൈദരലി സാഹിബ്, കെ.എസ്.അബ്ദുന്നാസിർ, ശരീഫ് ശങ്കരമംഗലം, ഷഹനാസ് ബാബു കൈപ്പുറം, സിയാദ് കൈപ്പുറം, താലൂക്ക് ട്രഷറർ ഷാഫി കട്ടേക്കാട് എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധവും യുവാക്കൾക്ക് തൊഴിൽ ക്ഷമതയും വർദ്ധിപ്പിക്കുന്നതിന് വേണ്ട വിവിധ പരിപാടികൾക്ക് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |