മൂവാറ്റുപുഴ: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കഞ്ചാവ് പിടിക്കാനെന്ന വ്യാജേന എത്തിയ വിരുതനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച രാത്രിയോടെ കോളജ് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വീട്ടിനകത്ത് കയറിയ ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടന്ന് പറഞ്ഞ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. തങ്ങൾ ലഹരി ഉപയോഗിക്കുന്നവരല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞെങ്കിലും ഇയാൾ വീട് പരിശോധിക്കാൻ ആരംഭിച്ചതോടെ ഇയാളുടെ തിരിച്ചറിയൽരേഖ ആവശ്യപെട്ടു.എന്നാൽ ഐഡന്റിറ്റി കാർഡ് കാണിക്കാൻ തയ്യാറാകാതെ വന്നതോടെ തർക്കമായി. ബഹളം കേട്ട് നാട്ടുകാരും കൂടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പള്ളിച്ചിറ സ്വദേശിയാണ് ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |