ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ദമ്പതികൾക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഖേദം രേഖപ്പെടുത്തി. വന്ദേ ഭാരത് എക്സ്പ്രസിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയത്. തന്റെ അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്ണി എന്നയാളാണ് ചിത്രം സഹിതം എക്സിൽ പോസ്റ്റിട്ടത്. ഈ വിഷയത്തിൽ കർശനമായ നടപടിയെടുക്കണണെന്നും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഐ.ആർ.സി.ടി.സി ഖേദം പ്രകടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |