ന്യൂഡൽഹി: ഉഷ്ണതരംഗം രൂക്ഷമായ ഡൽഹിയിൽ ഇന്നലെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ഇന്നലെ രാവിലെ പെയ്ത നേരിയ മഴ ചൂടിന് ചെറിയ ആശ്വാസമായി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ച് ചികിത്സയിലുള്ള 33 രോഗികളിൽ 13 പേർ മരിച്ചു. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 രോഗികളിൽ നാലു പേരുമാണ് മരിച്ചത്. അതിനിടെ,ഡൽഹിയിലെ പ്രധാന ശ്മശാനമായ നിഗംബോധ് ഘട്ടിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത് അഭ്യുഹങ്ങൾ പരത്തി. ഈ മരണങ്ങൾ ചൂടിനെ തുടർന്നാണോയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |