SignIn
Kerala Kaumudi Online
Saturday, 05 October 2024 2.37 PM IST

പ്രശസ്‌ത സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
venugopan

ആലപ്പുഴ: പ്രമുഖ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു വേണു ഗോപൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. 1995ൽ പുറത്തിറങ്ങിയ ജയറാം നായകനായെത്തിയ കുസൃതി കുറിപ്പാണ് വേണു ഗോപന്റെ ആദ്യ സിനിമ.


തുടർന്ന് ഷാർജ ടു ഷാർജ, സ്വർണം, സർവോപരി പാലക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പി പദ്മരാജനൊപ്പം പത്ത് വർഷം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ഗന്ധർവൻ, നൊമ്പരത്തിപ്പൂവ് തുടങ്ങിയ ചിത്രങ്ങളിൽ പദ്മരാജനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (നിഷ് തിരുവനന്തപുരം), വിഷ്ണു ഗോപൻ ( എഞ്ചിനിയർ). മരുമകൻ: രവീഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHARJATOSHARJAMOVIE, DEATH, DIRECTORVENUGOPAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.