കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.9 കോടി വിലവരുന്ന 2.65 കിലോഗ്രാം സ്വർണവും 1.44 ലക്ഷത്തിന്റെ 1,200 പേക്കറ്റ് സിഗററ്റുകളും പിടികൂടി. റിയാദ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നെത്തിയ മലപ്പുറം പൈക്കന്നൂർ, പുറത്തൂർ സ്വദേശികളിൽ നിന്നും 884 ഗ്രാം, 646 ഗ്രാം സ്വർണ്ണം വീതം കണ്ടെടുത്തു. ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. റാസൽഖൈമയിൽ നിന്നെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശിയിൽ നിന്ന് ഷൂവിനകത്തും ജിൻസിലും പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 687 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. ഇതിന് 49ലക്ഷം രൂപ വില വരും. ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ മലപ്പുറം, കാസർകോട്, വയനാട് സ്വദേശികളിൽ നിന്നും 333 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. ഇതിന് 23.94 ലക്ഷം രൂപ വില വരും.
ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് 1,200 പാക്കറ്റ് നിഗററ്റ് കണ്ടെടുത്തത്. 9,60,00 രൂപ വിലവരുന്ന 800 പേക്കറ്റ് സിഗററ്റുകൾ ഒരാളിൽ നിന്നും 4,80,00 രൂപ വില വരുന്ന 400 പാക്കറ്റ് സിഗററ്റ് മറ്റൊരാളിൽ നിന്നുമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |