SignIn
Kerala Kaumudi Online
Monday, 08 July 2024 6.16 AM IST

എം.പി. അബ്ദുൽ ഖാദർ

m-p-abdhul-khadar-81
എം.പി. അബ്ദുൽ ഖാദർ

പെരുമ്പാവൂർ: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ കണ്ടന്തറ മുണ്ടക്കൽ വീട്ടിൽ എം.പി. അബ്ദുൽ ഖാദർ (81) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: ഷെമി, പരേതനായ അഷറഫ്, ജമാൽ. മരുമക്കൾ: ഷാനു, ധന്യ.

മുസ്ലിം ലീഗ് കുന്നത്തുനാട് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ , എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ വികസന സമിതി അംഗം, സ്‌കൂട്ടേഴ്‌സ് കേരള ലിമിറ്റഡ്, തിരുവനന്തപുരം കോ-ഓപ്പറേറ്റീവ്, സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ, യു.ഡി.എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ, കണ്ടന്തറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കരകൗശലക വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചന്ദ്രിക ദിനപത്രം പെരുമ്പാവൂർ ലേഖകനായിരുന്നു. പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിലവിൽ കെ.എം.ഇ.എ സംസ്ഥാന കമ്മിറ്റിയംഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ERNAKULAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.