SignIn
Kerala Kaumudi Online
Friday, 26 July 2024 9.13 AM IST

ലൈക്ക് കിട്ടാൻ കളി ജീവൻവച്ച്

reel

ന്യൂഡൽഹി: ലൈക്ക് കിട്ടാൻ എന്തും കാട്ടും. ബഹുനില കെട്ടിടത്തിന് മുകളിൽ ഒറ്റക്കൈയിൽ തൂങ്ങിയാടും. ഓടുന്ന ബസിന് മുന്നിൽ ചാടും. വീഡിയോ വൈറലാവാൻ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ചിലർ കാട്ടിക്കൂട്ടിയത് ഭീതിയോടെയാണ് നാം കണ്ടത്.

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിനു മുകളിൽ സുഹൃത്തിന്റെ കൈയിൽ തൂങ്ങിയാടിയത് പെൺകുട്ടിയാണ്. റീൽസെടുത്ത മീനാക്ഷി സലുൻഖെ (23),​ കൂട്ടുനിന്ന സുഹൃത്ത് മിഹിർ ഗാന്ധി (27) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളാണ്. ഇവരുടെ സുഹൃത്തുക്കൾക്കായി തെരച്ചിൽ തുടരുകയാണ്.

ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിന് ഐ.പി.സി 336 പ്രകാരമാണ് കേസ്. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കു​റ്റമാണിത്.

ബസിന് മുന്നിൽ

ചാടി സാഹസം

ഹൈദരാബാദിൽ റീൽസിനായി ബസിന് മുന്നിൽ ചാടിയത് യുവാവാണ്. തിരക്കേറിയ റോഡിൽ ബസിന് മുന്നിൽ കയറിയ യുവാവ് ഇടിക്കുന്നത് ഒഴിവാക്കാൻ പെടുന്നനെ ബസിനടിയിലേക്ക് കിടക്കുന്നതും കാണാം. ബസിന്റെ മദ്ധ്യഭാഗത്ത് കിടന്നതിനാൽ ചക്രങ്ങൾ കയറാതെ രക്ഷപ്പെട്ടു. ബസ് പോയ ശേഷം എഴുന്നേറ്റ് മറ്റ് വാഹനങ്ങൾക്കിടെയിലൂടെ ഓടിപ്പോയി. അതേസമയം,​ വീഡിയോ വ്യാജമാണെന്നും വാദമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

മരണ റീൽ

 ഇന്നലെ തെലങ്കാനയിൽ സിനിമയിലെ തൂങ്ങി മരണ സീൻ അനുകരിച്ച് റീൽസെടുത്ത 23കാരൻ മരിച്ചു

 അടുത്തിടെ, മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റീൽസ് എടുക്കവേ കാർ നിയന്ത്റണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

 ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ നാസിക്കിൽ ട്രാക്കിൽ റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, REEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.