25 മുതൽ നടത്താനിരുന്ന പാർട്ട് ഒന്ന്, രണ്ട് ബി.എ./ ബി.എ. അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ) ബികോം./ബി.പി.എ./ബി.എസ്സി. (ആന്വൽ/വിദൂരവിദ്യാഭ്യാസം) (റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ 26 മുതൽ പുനഃക്രമീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് റിജക്ടായ വിദ്യാർത്ഥികൾക്ക്, നിലവിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 24 ന് 5 വരെ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല.
നാലാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷയുടെ ഡെസ്സേർട്ടേഷൻ വൈവവോസി 26 ന് കാര്യവട്ടം ലക്ഷ്മി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ നടത്തും.
എം.ജി സർവകലാശാല അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റും കമ്മ്യൂണിറ്റി മെരിറ്റ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 26 ന് വൈകിട്ട് നാലിന് മുൻപും, കമ്മ്യൂണിറ്റി മെരിറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലായ് 6 ന് മുൻപും കോളേജുകളിൽ പ്രവേശനം നേടണം
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ് 8,9 തീയതികളിൽ നടക്കും.
പരീക്ഷകൾ മാറ്റിവച്ചു
ജൂൺ 28 ന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദം, ഐ.എം.സി.എ, ബി.വോക്, ഇന്റഗ്രേറ്റഡ് പി.ജി പരീക്ഷകൾ മാറ്റിവച്ചു.
കണ്ണൂർ സർവകലാശാല സെലക്ഷൻ മെമ്മോ
പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് ഒഴികെയുള്ള) പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ വെബ്സൈറ്റിൽ. പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് മെമ്മോയിൽ പറയുന്ന രേഖകളുമായി പഠന വകുപ്പിൽ ഹാജരാകണം.
ടൈംടേബിൾ
ജൂലായ് 17ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
കുസാറ്റ് പരീക്ഷാഫലം
കൊച്ചി: എം.ടെക് ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് എൻജിനിയറിംഗ്, രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം കുസാറ്റ് വെബ്സൈറ്റിൽ (www.cusat.ac.in ) പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി പരീക്ഷ:
വിജ്ഞാപനം
കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗ്, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കുട്ടനാട് എന്നിവയുടെ മൂന്നാം സെമസ്റ്റർ ബി. ടെക് സിവിൽ/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഐടി/മെക്കാനിക്കൽ/ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്റിൽ.
വാക്-ഇൻ ഇന്റർവ്യു
പ്രൊഫ.എൻ.ആർ. മാധവമേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾസിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് 27ന് ഐ.സി.ആർ.ഇ.പി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.cusat.ac.in
ഫോൺ: 8078019688.
പിഎച്ച്.ഡി: പരീക്ഷ 29ന്
കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിൽ പിഎച്ച്.ഡി പ്രോഗ്രാമിൽ ചേരുന്നതിനുള്ള ഡിപ്പാർട്ട്മെന്റ് അഡ്മിഷൻ ടെസ്റ്റ് (DAT) 29ന് രാവിലെ 10 മുതൽ 12 വരെ ഡിപ്പാർട്ട്മെന്റിൽ നടക്കും. 26നകം ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0484-2575804/ 2862421 എന്ന നമ്പരിലോ chem@cusat.ac.in എന്ന ഇമെയിലിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |