SignIn
Kerala Kaumudi Online
Friday, 12 July 2024 6.02 AM IST

മുഖ്യമന്ത്രി ദുർഭൂതമാണെന്ന് കെ.സുധാകരൻ

l

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി. ചോരയും നീരയും നൽകി അണികൾ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന് നടിച്ചു. യഥാർത്ഥ പരാജയ കാരണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രിയ്ക്ക് സംരക്ഷണം ഒരുക്കാനാണ് തിരുത്തൽ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ യഥാർത്ഥ തിരുത്തൽ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായിയിൽ നിന്നാവണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി. തോൽവിയുടെ യഥാർത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം,അഴിമതി,ആർഭാടം,വിദേശയാത്രകൾ,ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചർച്ചയ്ക്കു വരാതെ പാർട്ടി സെക്രട്ടറി സംരക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.