SignIn
Kerala Kaumudi Online
Thursday, 27 June 2024 1.16 PM IST

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന പിഎസ്‌സി വിജ്ഞാപനമെത്തി; പ്ളസ് ടു യോഗ്യതയുള്ളവർക്ക് 70,000വരെ ശമ്പളം

students-festivel

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി വിവിധ തസ്‌തികകളുടെ വിജ്ഞാപനമെത്തി. 63 തസ്‌തികകളുടെ വിജ്ഞാപനമാണ് പുറത്തുവിട്ടത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 17 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കാറ്റഗറി നമ്പർ: 145/2024

  • ക്ലാർക്ക് - ടൈപ്പിസ്റ്റ്
  • എൻ.സി.സി./സൈനിക ക്ഷേമവകുപ്പ്
  • ശമ്പളം: 26,500-60,700 രൂപ
  • ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: തിരുവനന്തപുരം-1, കണ്ണൂർ-1,
  • നിയമനരീതി: നേരിട്ടുള്ള നിയമനം (വിമുക്തഭടന്മാരായ പട്ടിക
  • പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം
  • പ്രായപരിധി: 18-50
  • യോഗ്യതകൾ: 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. 2. മലയാളം ടൈപ്പ്‌റൈറ്റിങ്ങിൽ ലോവർഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. 3. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.ടി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും.

2. കാറ്റഗറി നമ്പർ: 144/2024

  • ലൈബ്രേറിയൻ ഗ്രേഡ് III
  • സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
  • ശമ്പളനിരക്ക്: 43,400-91,200 രൂപ
  • ഒഴിവുകളുടെ എണ്ണം: 1
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് - പട്ടികവർഗം മാത്രം)
  • പ്രായപരിധി: 18-41
  • യോഗ്യതകൾ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒരു അംഗീകൃത സർവകലാശാലയിൽനിന്ന്‌ റഗുലർ പഠനത്തിലൂടെ നേടിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും.

3. കാറ്റഗറി നമ്പർ: 143/2024

  • കെമിക്കൽ ഇൻസ്‌പെക്‌ടർ/ടെക്‌നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ)
  • ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്‌സ്
  • ശമ്പളനിരക്ക്: 55,200-1,15,300 രൂപ
  • ഒഴിവുകളുടെ എണ്ണം: 1
  • നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്- പട്ടികജാതി/പട്ടികവർഗം)
  • പ്രായപരിധി: 23-41
  • യോഗ്യതകൾ: 1. ഒരു അംഗീകൃത സർവകലാശാലയിൽനിന്ന്‌ കെമിക്കൽ എൻജിനീയറിങ്ങിലോ കെമിക്കൽ ടെക്‌നോളജിയിലോ കുറഞ്ഞത് 55 ശതമാനം മാർക്കോടുകൂടിയ ബിരുദം. 2. ഏതെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏതെങ്കിലും അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളോ നടത്തുന്ന കെമിക്കൽ ഇൻഡസ്ട്രിയിലോ ലബോറട്ടറിയിലോ മേൽനോട്ടച്ചുമതലയുള്ള തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (പരിചയം, ബിരുദയോഗ്യത നേടിയതിനുശേഷമുള്ളതായിരിക്കണം).

4. കാറ്റഗറിനമ്പർ: 142/2024

  • ബ്ലാക്ക്‌സ്മിത്ത്‌
  • ആരോഗ്യം
  • ശമ്പളം: 25,100-57,900 രൂപ
  • ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ- കോഴിക്കോട്‌-01
  • (പ്രതീക്ഷിതഒഴിവ്‌)
  • നിയമനരീതി: നേരിട്ടുള്ളനിയമനം
  • പ്രായപരിധി: 19-36
  • യോഗ്യതകൾ: 1. ബ്ലാക്ക്‌സ്മിത്ത് ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. 2. സാങ്കേതിക യോഗ്യതയായ ബ്ലാക്ക്‌സ്മിത്ത്‌ ട്രേഡിലുള്ള എൻ.ടി.സി നേടിയതിനുശേഷം ബ്ലാക്ക്‌സ്മിത്ത് ജോലിയിൽ ഏറ്റവുംകുറഞ്ഞത് അഞ്ചുവർഷത്തെ പരിചയവും സ്റ്റീൽ ഫർണിച്ചറിന്റെയും മറ്റ് ഉപകരണങ്ങളുടെയും നിർമാണത്തിലും പരിപാലനത്തിലും കേടുപാട്‌ തീർക്കുന്നതിലും (ഫാബ്രിക്കേഷൻ, മെയിന്റനൻസ് ആൻഡ്‌ റിപ്പയേഴ്‌സ്) ഉള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. പരിചയംനേടുന്നത് സർക്കാർ/ അർധസർക്കാർ സ്ഥാപനത്തിൽനിന്നല്ലാതെ മറ്റ്‌ സ്ഥാപനത്തിൽനിന്നോ വർക്ക്‌ഷോപ്പിൽനിന്നോ ആണെങ്കിൽ അത് കമ്പനി ആക്ട്/എസ്.എസ്.ഐ. ആക്ട്/കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.

5. കാറ്റഗറി നമ്പർ: 141/2024

  • ലൈവ്‌സ്റ്റോക്ക് ഇൻസ്‌‌പെക്ടർ
  • ഗ്രേഡ് II/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർകീപ്പർ/എന്യൂമറേറ്റർ
  • മൃഗസംരക്ഷണം
  • ശമ്പളം: 27,900-63,700 രൂപ
  • ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ- കണ്ണൂർ-2
  • നിയമനരീതി: നേരിട്ടുള്ള നിയമനം. വിമുക്തഭടന്മാർ/ വിമുക്തഭടന്മാരുടെ ആശ്രിതർ/ പ്രതിരോധസേനാംഗങ്ങളുടെ ആശ്രിതർ എന്നിവരിൽനിന്ന്‌.
  • പ്രായപരിധി: 18-36
  • യോഗ്യതകൾ: ലൈവ്‌സ്റ്റോക്ക്‌ മാനേജ്‌മെന്റിലുള്ള വി.എച്ച്‌.എസ്‌.ഇ. പാസായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക്‌ അപേക്ഷിക്കാനാവില്ല.

6. കാറ്റഗറി നമ്പർ: 140/2024

  • യു.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം)
  • (തികമാറ്റം വഴിയുള്ള നിയമനം), വിദ്യാഭ്യാസം
  • ശമ്പളം: 35,600- 75,400 രൂപ
  • ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: ആലപ്പുഴ-1, കോട്ടയം-1, എറണാകുളം-13, തൃശ്ശൂർ-4, പാലക്കാട്-8, മലപ്പുറം-1, കോഴിക്കോട്-3
  • നിയമനരീതി: തസ്തികമാറ്റം വഴിയുള്ള നിയമനം
  • പ്രായപരിധി: ബാധകമല്ല
  • യോഗ്യതകൾ: 1. കേരള സർക്കാരിന്റെ പരീക്ഷാകമ്മിഷണർ നടത്തുന്ന എസ്.എസ്.എൽ.സി. പരീക്ഷയോ തത്തുല്യപരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർസെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.

2. കേരള സർക്കാർ പരീക്ഷാ കമ്മിഷണർ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ ബിഎഡ്, ബിടി, എൽടി യോഗ്യതയും നേടിയിരിക്കണം.
3. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസായിരിക്കണം.

7. കാറ്റഗറി നമ്പർ: 139/2024

  • ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
  • (സംസ്കൃതം)
  • വിദ്യാഭ്യാസം
  • ശമ്പളം: 35,600- 75,400 രൂപ
  • ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: തൃശ്ശൂർ, പാലക്കാട്-പ്രതീക്ഷിത ഒഴിവുകൾ
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-40
  • യോഗ്യതകൾ: 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതഭാഷയിലുള്ള ബിരുദം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (സംസ്കൃതം) പഠനത്തിലുള്ള ടൈറ്റിൽ.

അല്ലെങ്കിൽ, കേരളസർക്കാർ നൽകുന്ന സംസ്കൃതഭാഷയിലുള്ള ഓറിയന്റൽ സ്കൂൾ ലീവിങ്‌ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാല നടത്തുന്ന സംസ്കൃതത്തിലുള്ള പ്രിലിമിനറി പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകളുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്കൃത കോളേജിൽനിന്നുള്ള പ്രീ യൂണിവേഴ്‌സിറ്റി അല്ലെങ്കിൽ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, കേരള ഗവൺമെന്റ് പരീക്ഷാ കമ്മിഷണർ നടത്തുന്ന സംസ്കൃത ടീച്ചർ പരീക്ഷ പാസായിരിക്കണം.

കേരളത്തിലെ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർട്‌സ് അല്ലെങ്കിൽ സയൻസ് കോളേജിൽനിന്ന്‌ പ്രീഡിഗ്രി പരീക്ഷ, സംസ്കൃതം (സാഹിത്യം), സംസ്കൃതം (ശാസ്ത്രം) ഐച്ഛിക വിഷയങ്ങളായി പഠിച്ച് പാസായിരിക്കണം. അല്ലെങ്കിൽ, കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നടത്തുന്ന സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവ കോമ്പിനേഷനായുള്ള പ്ലസ് 2 കോഴ്‌സ് പാസായിരിക്കണം. 2. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്- IV (കെ- ടെറ്റ് IV) പാസായിരിക്കണം.

8. കാറ്റഗറി നമ്പർ: 138/2024

  • സ്റ്റെനോഗ്രാഫർ
  • കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്
  • ശമ്പളം: 9,940- 16,580 രൂപ
  • ഒഴിവുകളുടെ എണ്ണം: 01
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-36
  • യോഗ്യതകൾ: 1. ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. 2. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ടൈപ്പ്‌റൈറ്റിങ്‌ (ഇംഗ്ലീഷ്) ഹയർ അല്ലെങ്കിൽ തത്തുല്യയോഗ്യത. 3. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ്) ലോവർ അല്ലെങ്കിൽ തത്തുല്യയോഗ്യത. 4. കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിങ്‌ (മലയാളം) ലോവർ. 5. കെ.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (മലയാളം) ലോവർ.

9. കാറ്റഗറി നമ്പർ: 137/ 2024

  • ട്രേഡ്‌സ്‌മാൻ- മെഷിനിസ്റ്റ്
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
  • ശമ്പളം: 26,500- 60,700 രൂപ
  • ഒഴിവുകളുടെ എണ്ണം: 7
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-36
  • യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, 2. (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്‌/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ്‌ (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.

10. കാറ്റഗറി നമ്പർ: 136/2024

  • ട്രേഡ്‌സ്‌മാൻ- വെൽഡിങ്
  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
  • ശമ്പളം: 26,500- 60,700 രൂപ
  • ഒഴിവുകളുടെ എണ്ണം: 16
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-36
  • യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, 2 (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ്‌ (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.

11. കാറ്റഗറി നമ്പർ: 135/2024

  • ട്രേഡ്‌സ്‌മാൻ- റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷനിങ്‌
  • സാങ്കേതിക വിദ്യാഭ്യാസവകുപ്പ്‌
  • ശമ്പളം: 26,500- 60,700 രൂപ
  • ഒഴിവുകളുടെ എണ്ണം: 3
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18- 36
  • യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ 2. (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ്‌ സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ്‌ (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്‌സ് പാസായിരിക്കണം.

12. കാറ്റഗറി നമ്പർ: 134/2024

  • ഡയാലിസിസ് ടെക്‌നീഷ്യൻ ഗ്രേഡ് II
  • ആരോഗ്യ വകുപ്പ്
  • ശമ്പളം: 31,100- 66,800 രൂപ
  • ഒഴിവുകളുടെ എണ്ണം: 68
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-36
  • യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യത.2. (a) മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നടത്തുന്ന ഡയാലിസിസ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ. അല്ലെങ്കിൽ (b) ഒരു അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ഡയാലിസിസ് ടെക്‌നോളജിയിലുള്ള ബിരുദം.3. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന്‌ (പ്രതിരോധമേഖല/ റെയിൽവേ/ ഇ.എസ്.ഐ/ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ) നേടിയ ഡയാലിസിസ് ടെക്‌നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.4. കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്‌ട്രേഷൻ.

13. കാറ്റഗറി നമ്പർ: 133/ 2024

  • കാത്ത് ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II
  • ആരോഗ്യ വകുപ്പ്
  • ശമ്പളം: 31,100- 66,800 രൂപ
  • ഒഴിവുകളുടെ എണ്ണം: 06
  • നിയമനരീതി: നേരിട്ടുള്ള നിയമനം
  • പ്രായപരിധി: 18-36
  • യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. (a) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിലുള്ള ഡിപ്ലോമ/ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തുന്ന കാത്ത് ലാബ് ടെക്‌നോളജി കോഴ്‌സിലുള്ള ഡിപ്ലോമ. അല്ലെങ്കിൽ (b) ഒരു അംഗീകൃത സർവകലാശാലയിൽനിന്ന്‌ കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിലുള്ള ബിരുദം. 3. ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന്‌ (പ്രതിരോധമേഖല/ റെയിൽവേ/ ഇ.എസ്.ഐ./ നേടിയ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ) നേടിയ കാത്ത് ലാബ് ടെക്‌നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.4. കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്‌ട്രേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, PSC, 63 CATEGORIES, NOTIFICATION
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.