ചങ്ങനാശേരി : എൻ.എസ്.എസ് പ്രസിഡന്റായി ഡോ.എം.ശശികുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡിലേക്കും അദ്ധ്യക്ഷസ്ഥാനത്തേക്കുമുള്ള കാലാവധി പൂർത്തിയായതിനാലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. കാർത്തികപ്പള്ളി യൂണിയൻ പ്രതിനിധിയാണ് ശശികുമാർ. എട്ട് പേരെക്കൂടി ഡയറക്ടർ ബോർഡിലേയ്ക്ക് തിരഞ്ഞെടുത്തു. ഹരികുമാർ കോയിക്കൽ (ചങ്ങനാശേരി), അഡ്വ.എം.എസ്.മോഹൻ (പൊൻകുന്നം), ഡോ.ജി.ഗോപകുമാർ (കൊല്ലം), പി.നാരായണൻ (ഒറ്റപ്പാലം), പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ (ചേർത്തല), അഡ്വ.എ.സുരേശൻ (തൃശൂർ), അഡ്വ.എ.ബാലകൃഷ്ണൻ നായർ (കാസർകോട്), അഡ്വ.ഹൃഷികേശ് (തലപ്പിള്ളി) എന്നിവരെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. എം.സംഗീത് കുമാറിനെയും ഹരികുമാർ കോയിക്കലിനെയും എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. അഡ്വ.അനിൽ ഡി.കർത്ത വരണാധികാരിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |