കൊച്ചി: അൽ മുക്താദിർ ഗ്രൂപ്പിന്റെ അങ്കമാലി ഷോറൂമായ അൽ അവ്വൽ ജുവലറിയിൽ ബുള്യൻ ബാർ എക്സ്ക്ലൂസീവ് ഷോറൂമിന്റെയും ജി.ഡി.ജെ.എം.എം.എയുടെ തൽസമയ സ്വർണ നിരക്ക് വെബ്സൈറ്റിന്റെയും ഉദ്ഘാടനം റോജി എം. ജോൺ, എം.എൽ.എയും അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. ഇതോടനുബന്ധിച്ച് വിവാഹാഭരണ പ്രദർശന വില്പനമേളയും നടക്കും.
വിവാഹ പാർട്ടികൾക്കും കച്ചവടക്കാർക്കും ഏറ്റവും കുറഞ്ഞ വിലയിലും അഡ്വാൻസ് ഓർഡറിലും നാളെ വരെ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കും. അൽ മുക്താദറിന്റെ എല്ലാ ഷോറൂമുകളിലും കമ്മൽ മേള തുടരുന്നതായും എല്ലാ ഡിസൈനിലുള്ള കമ്മലുകളും പണിക്കൂലിയില്ലാതെ ലഭിക്കുമെന്നും ഡോ. മുഹമ്മദ് മൻസൂർ പറഞ്ഞു. ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കൽക്കത്ത, ടർക്കിഷ് തുടങ്ങി എല്ലാ ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. അൽ മുക്താദിറിന്റെ ഏറ്റവും പുതിയ മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും, അൽ ഫത്തഹ് ഗോൾഡ് കോയിനും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |