SignIn
Kerala Kaumudi Online
Sunday, 04 August 2024 4.29 PM IST

എസ്.യു.വി കാറുകളുടെ വില കുറച്ച് കമ്പനികൾ

suv
suv

കൊച്ചി: രാജ്യത്തെ മുൻനിര കാർ കമ്പനികളായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിവിധ മോഡൽ വാഹനങ്ങളുടെ വില കുറയ്ക്കുന്നു. ടാറ്റ മോട്ടോഴ്സ് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളായ(എസ്.യു.വി) ഹാരിയർ, സഫാരി എന്നിവയുടെ സ്റ്റാർട്ടിംഗ് വിലയാണ് കുറച്ചത്. ഇതോടൊപ്പം പ്രധാന കാർ മോഡലുകൾക്ക് 1.4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇന്ത്യൻ വിപണിയിൽ 20 ലക്ഷം എസ്.യു.വികളുടെ വില്പന പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മോഡലുകളുടെ വില കുറയ്‌ക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ്.യു.വി 700 മോഡലിന്റെ വില നാല് മാസത്തേക്ക് 19.49 ലക്ഷം രൂപയിലേക്കാണ് കുറച്ചത്. പഴയ വില 21.54 ലക്ഷം രൂപയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUV CAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.