മലപ്പുറം: ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ അതു പോലെ പറയുകയാണെന്ന് സി.പി.എം പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു.
വർഗ്ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. ലൗ ജിഹാദിനെയും സി.പി.എമ്മിനെയും ബന്ധിപ്പിച്ച് വരെ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. എന്നാൽ മുസ്ലിം ലീഗ് കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായാണ്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണ് മാദ്ധ്യമങ്ങൾ. കേന്ദ്രത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതിൽ അതിശയമില്ല. പിണറായി വിജയൻ വിമർശിക്കപ്പെടുന്നുവെന്ന . വാർത്തകൾക്ക് വേണ്ടി പലതും പടച്ച് വിടുകയാണ്. പാർട്ടി കമ്മിറ്റികളിൽ ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമല്ല. വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയത പറയുന്നുണ്ട്. അദ്ദേഹത്തെ നവോത്ഥാന സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമോ എന്നത് വേറെ കാര്യം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്നും പഴയ വിദ്യാർത്ഥി നേതാവാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |