SignIn
Kerala Kaumudi Online
Thursday, 11 July 2024 2.18 PM IST

താമറിന്റെ ചിത്രത്തിൽ ആസിഫ് അലി

ഡിസംബറിൽ ചിത്രീകരണം

ss

1001 നുണകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ താമർ കെ.വി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലി നായകൻ. ഫീൽഗുഡ് ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കാനാണ് തീരുമാനം. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പ്രവാസി കൂടിയായ താമറിന്റെ ആദ്യ സംവിധാന സംരംഭമായ 1001 നുണകൾ ഒ.ടി.ടി പ്ളാറ്റ് ഫോമിലാണ് റിലീസ് ചെയ്തത്. സംവിധായകൻ സലിം അഹമ്മദ് നിർമ്മിച്ച ചിത്രം ഗൾഫിൽ നടക്കുന്ന കഥയിലൂടെ പുതുമുഖ താരങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.അതേസമയം തലവൻ നേടുന്ന മികച്ച വിജയത്തിന്റെ ആവേശത്തിലാണ് ആസിഫ് അലി. ജിസ് ജോയി സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രത്തിൽ ബിജു മേനോനൊപ്പം പൊലീസ് വേഷമാണ് ആസിഫ് അവതരിപ്പിച്ചത്. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജൂലായ് 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോ ആണ് ആസിഫ് അലിയുടെ മറ്റൊരു റിലീസ് . ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഫിൻ ‌‌‌ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി‌‌‌ ടാക്ക, ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കന്ധാ കാണ്ഡം എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.

നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളിയാണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.