SignIn
Kerala Kaumudi Online
Sunday, 20 October 2024 2.27 PM IST

ലഹരി വിരുദ്ധ ബൈക്ക് റാലി

Increase Font Size Decrease Font Size Print Page
cycle-

കൊടക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയും സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. ലഹരിക്ക് അടിമകളായവരെ മോചിപ്പിക്കാം, ലഹരി വർജ്ജിക്കൂ- ആരോഗ്യം സംരക്ഷിക്കൂ, ഒരുമിക്കാം ലഹരിമുക്ത സമൂഹത്തിനായി തുടങ്ങിയ സന്ദേശവുമായാണ് റാലി നടത്തിയത്. ഗ്രന്ഥാലയ പരിസരത്ത് നിന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി കെ.ടി.വി നാരായണൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥാലയം അക്ഷര സേന പ്രവർത്തകരായ ജിതിൻ ജനാർദ്ദനൻ, ഇ.പി.വി.ഗോകുൽ, അനുരാഗ് എന്നിവർ സംസാരിച്ചു. അമൽദേവ്, ആകാശ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, RALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.