കൊച്ചി: പ്രമുഖ ഫുഡ് ബ്രാൻഡ് യുണിടേസ്റ്റിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ എത്തുന്നു. കൊച്ചിയിൽ യുണിടേസ്റ്റ് ചെയർമാൻ ഡോ. എം ഷഹീർഷായും മോഹൻലാലും ചേർന്ന് ഇതിനായി കരാർ ഒപ്പുവെച്ചു. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ കലർപ്പില്ലാത്ത രുചിക്കൂട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുണിടേസ്റ്റ് ഭക്ഷ്യോത്പന്ന വിപണന മേഖലയിൽ മുൻപന്തിയിലാണ്.
മസാലക്കൂട്ടുകൾ, ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങൾ, അച്ചാറുകൾ, പായസം മിക്സുകൾ തുടങ്ങി ഇരുനൂറിലധികം ഉത്പന്നങ്ങൾ യുണിടേസ്റ്റ് വിപണിയിൽ എത്തിക്കുന്നു. ഭക്ഷ്യോത്പന്നങ്ങൾ മികച്ച ഗുണമേന്മയിൽ ലോക വിപണിയിൽ അവതരിപ്പിക്കുമെന്ന് യുണിടേസ്റ്റ് ചെയർമാൻ ഡോ. എം ഷഹീർഷാ പറഞ്ഞു.
മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് പി.എം, വൈസ് പ്രസിഡന്റ്, സെയിൽസ് മുരളി, എ.ജി.എം, സെയിൽസ് റോബി ചാക്കോ, എ.ജി.എം, സെയിൽസ് അവാധ് ഖാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |