കൊടുങ്ങല്ലൂർ : ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വിവിധ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനത്തിന് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് ബെന്നി ബെഹ്നാൻ എം.പി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനെ നേരിൽക്കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മത്സ്യബന്ധന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ വികസനാവശ്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്റർ ഫിഷിംഗ് ഹാർബറാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് കേന്ദ്രം ഫണ്ടനുവദിക്കണം. എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം പഞ്ചായത്തുകളിൽ കടൽഭിത്തി നിർമ്മിക്കണമെന്നും പൊയ്യ പഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളികൾക്ക് തീരദേശ പരിപാലന നിയമം നിലനിൽക്കുന്നതിനാൽ ഭവന നിർമ്മാണം നടത്താൻ കഴിയാത്തതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് ഇളവനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |