അഞ്ചൽ: കാർഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ കൂൺ ഗ്രാമം സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3ന് ഏരൂർ ഓയിൽ പാം കൺവൻഷൻ സെന്ററിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മികച്ച കൂൺ കർഷകരെ മന്ത്രി ജെ. ചിഞ്ചുറാണി ആദരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ എന്നിവർ മുഖ്യാതിഥികളാകും. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം മുൻ മന്ത്രി അഡ്വ. കെ. രാജു, ഓയിൽ പാം ചെയർമാൻ ആർ. രാജേന്ദ്രൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. രാജേന്ദ്രൻ എന്നിവർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. അജിത്ത്, സജീവ് എസ്., ജയശ്രീ എം. തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |