ചാത്തന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ
പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ ഉദ്ഘാടനം ചെയ്തു. ജൂലായ് ഒന്നിന് പെൻഷൻ പരിഷ്കരണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ട്രഷറികളുടെ മുന്നിൽ പ്രകടനവും വിശദീകരണ യോഗവും വിജയിപ്പിക്കാൻ തീരുമാനമായി. സെക്രട്ടറി വി. മധുസൂദനൻ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. വിജയകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.എ. മജീദ്, ആർ. ഗിനിലാൽ, എം. സുരേഷ് കുമാർ, അശോകൻ, കൊഞ്ചിച്ചുവിള മോഹൻദാസ്, സുമതിയമ്മ, ലതിക, ഉഷാകുമാരി, പ്രദീപൻ പരവൂർ, മോഹന ചന്ദ്രൻ , മധു, കനകദാസൻ പിള്ള തുടങ്ങിയർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |