തൃശൂർ : ഐ.ഇ.എസ് ചിറ്റിലപ്പിള്ളി ആർക്കിടെക്ചർ വിഭാഗവും ഐ.ഐ.എ തൃശൂർ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആർക്കിടെക്ചർ മേഖലയുടെ സാദ്ധ്യതകളെ പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താനായി ദിശ എന്ന പേരിൽ രണ്ട് ദിവസത്തെ സെമിനാർ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29, 30 തിയതികളിൽ നടക്കുന്ന പരിപാടിയിൽ ആർക്കിടെ്കചർമാരായ വിനോദ് കുമാർ, ആനന്ദ് വിഷ്ണു, കാളിന്ദി, ശ്യാംരാജ് ചന്ദ്രോത്ത്, പൂജ എന്നിവർ പങ്കെടുക്കും. പത്ത്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 8606553772. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ പി.എസ്.വിനീത, പി.കെ.അൻവർ, ടി.ജി.ശലഭ, ബ്രീജേഷ് ഉണ്ണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |