SignIn
Kerala Kaumudi Online
Friday, 16 August 2024 4.07 PM IST

ഗൾഫിൽ നഴ്സുമാരാവാൻ താത്പര്യമുണ്ടോ? ഒരുലക്ഷം രൂപ ശമ്പളം; പോരാത്തതിന് വിസയും വിമാന ടിക്കറ്റും താമസ സൗകര്യവും ഫ്രീ

nurse

യു.എ.ഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് 100 പുരുഷ നഴ്സുമാരുടെ ഒഴിവ്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. ശമ്പളം: AED -5000 (ഏകദേശം 1,10,000 ഇന്ത്യൻ രൂപ).

യോഗ്യത: നഴ്സിംഗ് ബിരുദവും ഐ.സി.യു, ഓയിൽ & ഗ്യാസ് നഴ്സിംഗ്, എമർജൻസി, ക്രിട്ടിക്കൽ കെയർ, അർജെന്റ് കെയർ വിഭാഗങ്ങളിലൊന്നിൽ രണ്ടു വർഷ പ്രവൃത്തി പരിചയം. DOH ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായ പരിധി 40.

വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

ബയോഡേറ്റ, പാസ്പോർട്ടിന്റെ കോപ്പി എന്നിവ സഹിതം 30.06.2024ന് മുൻപ് gcc@odepc.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കുക.വിശദ വിവരങ്ങൾക്ക് www.odepec.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഫോൺ: 0471- 2329440/41/42/45, 7736496574.

സൗദി

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിൽ 50 വനിതാ നഴ്സുമാരുടെ ഒഴിവ്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം.ശമ്പളം: SAR -4110 (ഏകദേശം 1,00,000 ഇന്ത്യൻ രൂപ). തൊഴിൽ പരിചയം അനുസരിച്ച് ശമ്പള വർദ്ധനവുണ്ടാകും.

യോഗ്യത: നഴ്സിംഗിൽ ബി.എസ്‌സി/ പോസ്റ്റ് ബി.എസ്‌സിയും രണ്ടു വർഷ പ്രവൃത്തി പരിചയവും.വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഡിഗ്രി രജിസ്ട്രേഷൻ, ആധാർ എന്നിവയുടെ കോപ്പി സഹിതം 29.06.2024ന് മുൻപ് GCC@odepc.in എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കുക. വിശദ വിവരങ്ങൾക്ക് www.odepec.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, NURSE, MALE, FEMALE, SAUDI
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.