തൃശൂർ: ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിറ്റി പൊലീസ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ തൃശൂർ സിറ്റി പൊലീസ് ജേതാക്കൾ. ഫൈനലിൽ കോർപ്പറേഷനെയാണ് പരാജയപ്പെടുത്തിയത്. തൃശൂർ സിറ്റി പൊലീസ്, തൃശൂർ കോർപറേഷൻ, തൃശൂർ പ്രസ് ക്ലബ്, എക്സൈസ് തൃശൂർ ഡിവിഷൻ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി: ബിജു കെ. സ്റ്റീഫൻ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി: കെ.എ. തോമസ്, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി: മനോജ്കുമാർ ആർ എന്നിവരും കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജൻ, എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ പി.കെ. സതീഷ്, പ്രസ് ക്ളബ് പ്രസിഡന്റ് ഒ. രാധിക, അനന്തനാരായണൻ, വിനയചന്ദ്രൻ, സനീഷ് ബാബു, രാഹുൽനാഥ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |