കൊച്ചി: ഭരണപക്ഷം നയം തിരുത്തിയില്ലെങ്കിൽ ബംഗാൾ രാഷ്ട്രീയം കേരളത്തിലും ആവർത്തിക്കുമെന്ന് ഗാന്ധിയൻ കൂട്ടായ്മ. വർഗീയതയുടെ സ്വാധീനം ഉണ്ടാകാതെ കേരളത്തെ നിലനിറുത്തണം. ഗാന്ധിയൻ സമീപനങ്ങളും നവോത്ഥാനം മൂല്യങ്ങളും തിരികെയെത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ' ലോക്സഭ തിരഞ്ഞെടുപ്പും കേരള രാഷ്ട്രീയവും' എന്നതായിരുന്നു വിഷയം.
രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കുന്ന അക്രമത്തിന് വർഗീയത വഴിയൊരുക്കുമെന്ന് കേരള ബാർ കൗൺസിൽ മുൻ അംഗം ജെയിംസ് കടവൻ പറഞ്ഞു. വി.കെ. രാജ്മോഹൻ, ഡോ. കെ. രാധാകൃഷ്ണൻനായർ,കെ.വി.സുഗതൻ, എൻ. എം. രാഘവൻ, ടി.പി. ബാബു, മാർട്ടിൻ ആലങ്കര, കെ.കെ.ബോസ്, കെ.ജെ. സെബാസ്റ്റ്യൻ, ലാലു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |