കൊച്ചി: കടൽക്ഷോഭങ്ങളിൽനിന്ന് തീരദേശവാസികളെ രക്ഷിക്കാൻ വൈപ്പിനിൽ പുലിമുട്ടുകളോടു കൂടിയ കടൽഭിത്തി നിർമ്മിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആവശ്യപ്പെട്ടു. എടവനക്കാട്ട് കടൽക്ഷോഭത്തിൽ 6 പേർക്ക് ഗുരുതര പരിക്കേൽക്കുകയും വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്തത് സർക്കാരിന്റെ ഉദാസീന നയംമൂലമാണ്. പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത സർക്കാർ സമീപനം പ്രതിഷേധാർഹർമാണ്. ദ്വീപ് നിവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സുനാമി മുതൽ എടവനക്കാട് തീരദേശത്തെ ജനങ്ങൾ ഭീതിയിലാണ് കഴിഞ്ഞു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |