തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് തൃശൂർ യൂണിറ്റ് ജൂലായ് ഒന്നിന് വഞ്ചനാദിനം ആചരിക്കും. ഉച്ചയ്ക്ക് ഒന്നിന് കോർപറേഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. പന്ത്രണ്ടാം ശമ്പള, പെൻഷൻ പരിഷ്കരണ കമ്മിഷൻ രൂപീകരിക്കുക, ആറ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |