തൃശൂർ: പരിവർത്തിത ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതായി നിയമ സഭയിൽ പ്രസ്താവന നടത്തിയ മന്ത്രി ഒ.ആർ. കേളു പട്ടികജാതി വർഗ വഞ്ചകനാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. സംസ്ഥാനത്തെ 40 ലക്ഷത്തോളം വരുന്ന പട്ടിക ജാതി വർഗ വിഭാഗങ്ങളെ മന്ത്രി വഞ്ചിക്കുകയാണ്. പട്ടിക വിഭാഗത്തിന്റെ ഭരണ ഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ട ബാദ്ധ്യതയുള്ള മന്ത്രി തന്നെ പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. പട്ടികജാതി സംവരണ ലിസ്റ്റിൽ പരിവർത്തിത ക്രിസ്ത്യാനികളെ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയും അതിന് പിന്തുണ കൊടുക്കുന്ന സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നടപടി കേരളത്തിലെ പട്ടികജാതി സമൂഹം തിരിച്ചറിയണമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |