മലപ്പുറം: മൺസൂൺ തുടങ്ങി ഒരു മാസമാവുമ്പോൾ ജില്ല മഴക്കുറവിൽ തന്നെ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ ഒന്ന് മുതൽ 29 വരെ സാധാരണഗതിയിൽ 599.3 മില്ലീ മീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ പെയ്തത് 456.6 മില്ലീ മീറ്ററും. ജൂണിലെ മഴയിൽ 24 ശതമാനത്തിന്റെ കുറവുണ്ട്. കണ്ണൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് - 31ഉും പാലക്കാട് 22ഉം ശതമാനത്തിന്റെ കുറവുണ്ട്. ജൂൺ മൂന്നാംവാരം വരെ ജില്ലയിൽ മഴക്കുറവ് 30 ശതമാനത്തിന് മുകളിലായിരുന്നു. ഒരാഴ്ചയായി സാമാന്യം നല്ല മഴ ലഭിച്ചതോടെയാണ് വലിയ മഴക്കുറവിൽ നിന്ന് അൽപ്പം മാറ്റമുണ്ടായത്. ജൂലായി 3 വരെ ജില്ലയിൽ സാധാരണ നിലയിലുള്ള മഴയേ ലഭിക്കൂ. ശക്തമായ മഴ സംബന്ധിച്ച മുന്നറിയിപ്പുകളില്ല. പ്രളയകാലം മുതൽ ജൂണിൽ മഴ കുറയുകയും ജൂലായ് അവസാനത്തിലും ആഗസ്റ്റിലും മഴ കനക്കുന്ന രീതിയാണ് കണ്ടുവരുന്നത്.
ജില്ല ....................ലഭിച്ചത്.........പ്രതീക്ഷിച്ചത്..........ശതമാനം
തിരുവനന്തപുരം: 288 .............. 304.2 ........................... -5
കൊല്ലം ............... 330.4.............. 411.4 .......................... -20
ആലപ്പുഴ ............ 409.1 ............ 530.8 ........................... -23
പത്തനംതിട്ട ...... 431.5 ............ 491.2 ........................... -12
ഇടുക്കി ............... 463.3 .............. 706.1........................... -34
കോട്ടയം ............ 568.7 .............. 617.9 ........................... -8
എറണാകുളം ... 446.2 .............. 671.1 ........................... -34
തൃശൂർ ............... 540.1 .............. 678.3 .......................... -20
പാലക്കാട് .......... 343.5 .............. 440.6 .......................... -22
മലപ്പുറം .......... 456.6 .............. 599.3 :......................... -24
കോഴിക്കോട് .. 586.4 .............. 847.1 :......................... -31
വയനാട് .......... 426.5 .............. 671.1 ......................... -36
കണ്ണൂർ ............. 722 ................. 841.1 ......................... -14
കാസർകോട് .......... 726.1 ....... 941 ............................ -23
കേരളം
ലഭിച്ചത് - 475.3 മില്ലീ മീറ്റർ
പ്രതീക്ഷിച്ചത് - 621.9 മില്ലീ മീറ്റർ
കുറവ് 24 %
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |