വള്ളിവട്ടം: യൂണിവേഴ്സൽ എൻജി. കോളേജിൽ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ആരംഭിച്ച സ്കിൽജിനിക്സിന് സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നതിന് എൽ. ബി. എസ് സ്കിൽ സെൻറ്ററിന്റെ അംഗീകാരം. കോളേജിലെ അടിസ്ഥാന, ലാബ് സൗകര്യങ്ങൾ കർശനമായി നിരീക്ഷിച്ചാണ് അംഗീകാരം നൽകിയത്. സെന്ററിന്റെ കീഴിൽ ഇരുന്നൂറോളം തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്താം. സ്കിൽ സെന്ററിൽ നിന്ന് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കു കോളേജ് പ്ലേസ്മെന്റ് സെൽ വഴി തൊഴിൽ ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ്, കോളേജ് ഡീൻ ഡോ. എം.വി. ജോബിൻ, വർക്ക് ഷോപ്പ് സൂപ്രണ്ട് കെ.കെ. അബ്ദുൽ റസാഖ്, അഡ്മിനിസ്ട്രേറ്റീവ് കോ- ഓർഡിനേറ്റർ ജിയോ ജേക്കബ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |