പേരാവൂർ: പേരാവൂർ റീജിയണൽ ബാങ്കിന്റെ നേതൃത്വത്തിൽ പേരാവൂരിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് വി.ജി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്തംഗങ്ങളായ എം.ഷൈലജ, ബേബി സോജ, റെജീന സിറാജ്, ഇരിട്ടി അസി. രജിസ്ട്രാർ ടി.ജി.രാജേഷ് കുമാർ,ബാങ്ക് സെക്രട്ടറി എം.സി.ഷാജു,കെ.സമീറ, അഡ്വ.എം.രാജൻ, എം.എസ്.വാസുദേവൻ, വി.പത്മനാഭൻ, എ.കെ.ഇബ്രാഹിം, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എ പ്ലസ് ലഭിച്ചവരേയും മറ്റ് മേഖലകളിൽ ഉന്നതവിജയികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |