മട്ടന്നൂർ: തില്ലങ്കേരി സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വളംഡിപ്പോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദാ സാദിഖ് ആദ്യ വിൽപന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, പഞ്ചായത്തംഗം കെ.വി.രാജൻ, കൃഷി ഓഫീസർ എ.അപർണ, പി.കെ.മുഹമ്മദ്, പെരിങ്ങാനം മോഹനൻ, കെ.എ.ഷാജി, രാഗേഷ് തില്ലങ്കേരി, മുരളീധരൻ കൈതേരി, എ.രാജു, കെ.വി.അലി, എം.വി.ശ്രീധരൻ, ഡോ.ആർ.കെ.ശ്രീനിവാസൻ, ദിനേശൻ പന്നിയോടൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.മുഹമ്മദ് സിറാജ് സ്വാഗതവും, സെക്രട്ടറി പി.എം.ഉജലകുമാരി നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |