SignIn
Kerala Kaumudi Online
Thursday, 18 July 2024 2.48 AM IST

രോഹിത്തിനും കൊഹ്‌ലിക്കും പിന്നാലെ ജഡേജയും; അന്താരാഷ്ട്ര ട്വന്റി -20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് താരം

ravindra-jadej

ചെന്നെെ: അന്താരാഷ്ട്ര ട്വന്റി -20യിൽ നിന്ന് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വിരമിച്ചു. ബാര്‍ബഡോസില്‍ ട്വന്റി - 20 ​ഫൈ​ന​ലി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​വി​ജ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് 35കാരനായ ജഡേജ വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മത്സര വിജയത്തിന് പിന്നാലെ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയ്ക്കും വിരാട് കൊഹ്ലിക്കും ട്വന്റി -20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ട്വന്റി - 20യിൽ ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മുന്നിലെത്തിയിട്ടുള്ള താരം 74 മത്സരങ്ങളിൽ നിന്ന് 515 റൺസ് നേടിയിട്ടുണ്ട്. 29.85 ശരാശരിയിൽ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നിലവിൽ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതാണ് രവീന്ദ്ര ജഡേജ.

'ഹൃദയം നിറഞ്ഞ നന്ദി. അന്താരാഷ്ട്ര ട്വന്റി -20യിൽ നിന്ന് ഞാൻ വിരമിച്ചു. ഞാൻ എപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നൽകിയിട്ടുണ്ട്. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നല്ല ഓർമ്മകൾക്കും പിന്തുണയ്ക്കും നന്ദി', ജഡേജ കുറിച്ചു.

A post shared by Ravindrasinh jadeja (@royalnavghan)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAVINDRA JADEJA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.