SignIn
Kerala Kaumudi Online
Saturday, 17 August 2024 8.12 PM IST

പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തി വയ്ക്കണം,​ അമിത് ഷായ്ക്ക് ഡൽഹി ബാർ കൗൺസിലിന്റെ കത്ത്

bns

ന്യൂഡൽഹി : രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ബാർ കൗൺസിൽ കത്തിൽ ആരോപിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ പറയുന്നു.

ഇന്ന് അർദ്ധ രാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത്.

ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്തി​ന്റെ​ ​ശേ​ഷി​പ്പു​ക​ളാ​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മം,​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ക്ര​മം,​ ​തെ​ളി​വ് ​നി​യ​മം​ ​എ​ന്നി​വ​യ്‌​ക്ക് ​പ​ക​രം​ ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത,​ ​ഭാ​ര​തീ​യ​ ​നാ​ഗ​രി​ക് ​സു​ര​ക്ഷാ​ ​സം​ഹി​ത,​ ​ഭാ​ര​തീ​യ​ ​സാ​ക്ഷ്യ​ ​നി​യ​മം​ ​എ​ന്നി​വ​യാണ് നടപ്പാക്കുന്നത്.​ ​രാ​ജ്യ​ത്ത് ​ആ​ധു​നി​ക​ ​ക്രി​മി​ന​ൽ​ ​നീ​തി​ ​നി​ർ​വ​ഹ​ണ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രാ​ണി​വ​ ​പാ​സാ​ക്കി​യ​ത്.​ ​പാ​ർ​ല​മെ​ന്റ​റി​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ​ക​ൾ​ ​പ​രി​ഗ​ണി​ച്ച്,​ ​മാ​റ്റ​ത്തോ​ടെ​യു​ള്ള​ ​ബി​ല്ലു​ക​ൾ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ 2023​ ​ഡി​സം​ബ​ർ​ 12​നാ​ണ് ​ലോ​ക്സ​ഭ​യി​ല​വ​ത​രി​പ്പി​ച്ച​ത്.​ ​സാ​മൂ​ഹി​ക​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളും,​ ​മാ​റു​ന്ന​ ​കാ​ല​ത്തെ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​പു​തി​യ​ ​മൂ​ന്ന് ​ക്രി​മി​ന​ൽ​ ​നി​യ​മ​ങ്ങ​ളെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​യ​‌​ർ​ത്തി​പി​ടി​ക്കു​ന്ന​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​നി​യ​മ​നി​ർ​മ്മാ​ണ​മെ​ന്നും​ ​കേ​ന്ദ്രം​ ​വ്യ​ക്ത​മാ​ക്കി.​ ​നി​യ​മ​ങ്ങ​ളു​ടെ​ ​ശ​രീ​ര​വും​ ​ആ​ത്മാ​വും​ ​പൂ​‌​‌​ർ​ണ​മാ​യി​ ​ഇ​ന്ത്യ​നാ​ണെ​ന്ന് ​അ​മി​ത് ​ഷാ​ ​ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, IPC, CRPC, BNS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.