SignIn
Kerala Kaumudi Online
Thursday, 18 July 2024 8.20 PM IST

 അപകട ഭീഷണിയുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കി നഗരസഭ

തൊടുപുഴ: നഗരപരിധിയിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ ചുവടെയോ ശിഖരങ്ങൾ മുറിക്കുന്നതിനും നഗരസഭയിൽ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച്മാറ്റി. ഡോ: എപിജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്‌കൂൾ, വെങ്ങല്ലൂർ മുനിസിപ്പൽ യു പി സ്‌കൂൾ, കാഞ്ഞിരമറ്റം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുനിസിപ്പൽ പാർക്കിനുള്ളിലും അമ്പലം ബൈപ്പാസ് റോഡിലേക്ക് ചാഞ്ഞു കിടന്നതും ഗതാഗതത്തിനും പൊതുജനങ്ങൾക്കും ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്ത് .അപകട ഭീഷണി ഒഴിവാക്കിയതായി മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ് അറിയിച്ചു.
നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, സതീശൻ വി പി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.