ന്യൂഡൽഹി : ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ തുടരുമെന്ന് സൂചന. ഇന്നലെ നദ്ദയുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല. ആറുമാസം കൂടി കാലാവധി നീട്ടിയേക്കും.
മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന, ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈവർഷം നടക്കാനിരിക്കെ, നദ്ദയുടെ നേതൃത്വത്തിൽ സ്ഥിരതയോടെ സംഘടനാ പ്രവർത്തനം നടക്കട്ടെയെന്നാണ് പാർട്ടി നിലപാട്. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാകാനുണ്ട്. കഴിഞ്ഞ ജനുവരിയിൽ അവസാനിച്ച നദ്ദയുടെ കാലാവധി ഇന്നലെ വരെ നീട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |