SignIn
Kerala Kaumudi Online
Wednesday, 24 July 2024 1.27 AM IST

മദ്യപിച്ച് വാഹനം ഓടിച്ച നഗരസഭയുടെ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: അപകടകരമായ രീതിയിൽ വാഹനമോടിച്ച് മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിലടക്കം ഇടിക്കാൻ ശ്രമിച്ചതിന് നഗരസഭയുടെ ടാങ്കർ ലോറി ഡ്രൈവർ പിടിയിൽ. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. പിടിപി നഗറിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ ടാങ്കർ ഇവിടെ നിറുത്തിയിട്ടിരുന്ന മറ്റ് ടാങ്കറുകളിൽ ഇടിക്കുകയായിരുന്നു. ഈ സമയം ലാൻഡ് ബോർഡിൽ നിന്ന് ഇറങ്ങിവന്ന മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിലും ഇടിക്കാൻ ശ്രമിച്ചു. തുടർന്ന് മന്ത്രിയുടെ ഗൺമാൻ പുറത്തിറങ്ങി വാഹനം തടഞ്ഞുവച്ചു.

ഗൺമാൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ഡ്രൈവറെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.