SignIn
Kerala Kaumudi Online
Tuesday, 23 July 2024 11.41 PM IST

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്

biedn

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത അനുയായിയോട് ഇത് സംബന്ധിച്ച് ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബുധൻ രാത്രി ഗവർണർമാരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.

നേരത്തെ [ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ജോ ബൈഡന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നത് ബൈഡന് പകരം മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്. മിഷേൽ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടെസ് ക്രൂസിന്റെ പ്രവചനവും ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്,​ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ,​ ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ നോർത്ത് കാരലൈനയിൽ നടന്ന റാലിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓ​ഗ​സ്റ്റ് 19​ ​മു​ത​ൽ​ 22​ ​വ​രെ​ ​ഷി​ക്കാ​ഗോ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഡെ​മോ​ക്രാ​റ്റി​ക് ​നാ​ഷ​ണ​ൽ​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​വ​ച്ചാ​ണ് ​ബൈ​ഡ​നെ​ ​പാ​ർ​ട്ടി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ക്കു​ക.​ മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​ബൈ​ഡ​ൻ​ ​സ്വ​യം​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​പാ​ർ​ട്ടി​ക്ക് ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ക​ണ്ടെ​ത്താ​നാ​കൂ.​ ​ഡെ​മോ​ക്രാ​റ്റി​ക് ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​വ​ച്ചോ​ ​അ​തി​ന് ​മു​മ്പോ​ ​ബൈ​ഡ​ൻ​ ​പി​ന്മാ​റി​യാ​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​നാ​ഷ​ണ​ൽ​ ​ക​മ്മി​​​റ്റി​ക്ക് ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ​ ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തീ​രു​മാ​നി​ക്കാം.​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, JOE BIDEN, US PRESIDENT, US PRESIDENTIAL ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.