കൊളംബോ : ഇന്ത്യയ്ക്ക് എതിരായ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിൽ ശ്രീലങ്കയെ ചരിത് അസലങ്ക നയിക്കും. ലോകകപ്പിൽ പുറത്തായതിന് പിന്നാലെ ലങ്കൻ ട്വന്റി-20 നായകനായിരുന്ന വാനിന്ദു ഹസരംഗ സ്ഥാനം രാജിവച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് എതിരായ പരമ്പരയിലേക്ക് അസലങ്കയെ ക്യാപടനാക്കിയത്. പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെയും പ്രഖ്യാപിച്ചു.
മൂന്ന് ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ലങ്കയുമായി കളിക്കുന്നത്. ഈ മാസം 27,28,30 തീയതികളിലാണ് ട്വന്റി-20കൾ. ഏകദിനങ്ങൾ ഓഗസ്റ്റ് രണ്ട്, നാല്,ഏഴ് തീയതികളിൽ നടക്കും. തിങ്കളാഴ്ച ലങ്കയിലെത്തിയ ഇന്ത്യൻ ടീം ഇന്നലെ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ ആദ്യ പരിശീലന സെഷന് ഇറങ്ങിയിരുന്നു. സൂര്യകുമാർ യാദവാണ് ഇന്ത്യയെ ട്വന്റി-20 ഫോർമാറ്റിൽ പരിശീലിപ്പിക്കുന്നത്. ഏകദിനത്തിൽ രോഹിത് ശർമ്മ നയിക്കും. കുശാൽ മെൻഡിസാണ് ലങ്കൻ ഏകദിന ടീം ക്യാപ്ടൻ.
ലങ്കൻ ട്വന്റി-20 ടീം
ചരിത് അസലങ്ക,പാത്തും നിസംഗ,കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ,കുശാൽ മെൻഡിസ്,ദാസുൻ ഷനക,വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ,വിക്രമസിംഗെ,മതീഷ പതിരാന,നുവാൻ തുഷാര, വെള്ളലാഗേ,ദുഷ്മന്ത ചമീര,ബിനുര ഫെർണാണ്ടോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |