പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. വിദൂര വിദ്യാഭ്യാസം (സപ്ലിമെന്ററി-2018-2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ,ബി.ബി.എ. ലോജിസ്റ്റിക്സ്, സി.ബി.സി.എസ്.എസ്. ബി.എ. പരീക്ഷാഫലവും മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സ്പെഷ്യൽ എക്സാം പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ രണ്ട്,മൂന്ന് സെമസ്റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ്) 2011 സ്കീം-മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ
വിജ്ഞാപനം
ജൂലായിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്സി.എം കോം.എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.ടി.ടി.എം. (ന്യൂ ജനറേഷൻ കോഴ്സുകൾ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 9വരെയും 150രൂപ പിഴയോടെ 12വരെയും 400രൂപ പിഴയോടെ 15വരെയും ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
15 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2022 സ്കീം-റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രജിസ്ട്രേഷൻ
ജൂലായ് സെഷനിൽ പിഎച്ച്.ഡി. രജിസ്ട്രേഷന് ഒഴിവുള്ള വിഷയങ്ങളിൽ www.research.keralauniversity.ac.inൽ 15വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകളിൽ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും 16ന് 5നകം രജിസ്ട്രാർക്ക് നൽകണം.
എം.ജി സർവകലാശാല
സ്പോട്ട്
അഡ്മിഷൻ
എം.ടെക്ക് നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റ് ഈഴവ കുടുംബി,എസ്.സി, ഒ.ബി.സി (എക്സ്) ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെട്ടവർക്കായി സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്.
അർഹരായവർ നാളെ രാവിലെ 12ന് രേഖകളുമായി കൺവർജൻസ് അക്കാഡമിയ കോംപ്ലക്സിലെ ഓഫീസിൽ എത്തണം. ഫോൺ:9995108534,9188606223
സീറ്റൊഴിവ്
എം.എസ്സി ഫിസിക്സ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരുസീറ്റും ജനറൽ വിഭാഗത്തിൽ നാലു സീറ്റുകളും ഒഴിവുണ്ട്. അർഹരായവർ നാളെ രാവിലെ 12ന് രേഖകളുമായി കൺവർജൻസ് അക്കാഡമിയ കോംപ്ലകസിലെ വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ:9995108534,9188606223
സ്കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ എസ്.സി,എസ്.ടി വിഭാഗങ്ങളിൽ ഓരോ സീറ്റു വീതം ഒഴിവ്. അർഹരായവർ നാളെ രാവിലെ 10ന് രേഖകളുമായി വകുപ്പിൽ എത്തണം. ഫോൺ:0481273337
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ
അപേക്ഷ
ഒന്നാം സെമസ്റ്റർ എം.വോക്.മൾട്ടിമീഡിയ,അപ്ലൈഡ് ബയോടെക്നോളജി,സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2022,2023 പരീക്ഷകൾക്ക് പിഴ കൂടാതെ 11വരെയും 190രൂപ പിഴയോടെ 17വരെയും അപേക്ഷിക്കാം.
സപ്ലിമെന്ററി
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-2019 പ്രവേശനം) എം.എ,എം.എസ് സി,എം.കോം,എം.എസ്.ഡബ്ല്യു,എം.എ.ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ 22ന് തുടങ്ങും. വിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
ഹാൾ ടിക്കറ്റ്
ജൂലായ് അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024,അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |