ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ അദ്ധ്യക്ഷനായി ഡോ. ബി.എൻ. ഗംഗാധറിനെയും മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് പ്രസിഡന്റായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.സി.ടി.എം.എസ്.ടി) ഡയറക്ടർ സഞ്ജയ് ബിഹാരിയെയും നിയമിച്ചു. നാലുവർഷമാണ് കാലാവധി.
മുംബയ് അപ്പോളോ ആശുപത്രി ഡയറക്ടർ (ഓങ്കോളജി) ഡോ. അനിൽ ഡിക്രൂസിനെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ ബോർഡിൽ മുഴുവൻ സമയ അംഗമായും മുംബയ് ടാറ്റാ മെമ്മോറിയൽ സെന്ററിൽ പ്രൊഫസർ എമറിറ്റസായ ഡോ.രാജേന്ദ്ര അച്യുത് ബദ്വെയെ അണ്ടർ-ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ പാർട്ട് ടൈം അംഗമായും നിയമിച്ചു.ബാംഗ്ളൂർ നിംഹാൻസ് മുൻ മേധാവിയായ ഡോ. ബി.എൻ. ഗംഗാധർ മെഡിക്കൽ കമ്മിഷന്റെ താത്ക്കാലികമായി അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |