ചെന്നൈ: നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്നും പരീക്ഷ റദ്ദാക്കണമെന്നും നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. നീറ്റ് നിറുത്തലാക്കുകയോ തമിഴ്നാടിനെ പരീക്ഷയിൽനിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് പിന്തുണയറിയിക്കുകയും ചെയ്തു. നീറ്റ് പരീക്ഷ സംസ്ഥാനങ്ങളുടെ അവകാശത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ്. വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ ചേർക്കണമെന്നും വിജയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |