ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥികളടക്കം ഒരുവിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിലെ 12 വിദ്യാർത്ഥികൾ അഡ്വ. എം.ആർ. അഭിലാഷ് മുഖേനയാണ് ഹർജി സമർപ്പിച്ചത്. പുനഃപരീക്ഷ വേണ്ടെന്ന് ഗുജറാത്തിലെ 56 വിദ്യാർത്ഥികളും ആവശ്യപ്പെട്ടു. പരീക്ഷയ്ക്കായി അനുഭവിച്ച ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾ, പുനഃപരീക്ഷ അനീതിയും മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയുമാകുമെന്ന് വ്യക്തമാക്കി. നീറ്റ് യു.ജിയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ജൂലായ് എട്ടിന് പരിഗണിക്കാനിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |