കുന്നംകുളം: അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചൊവ്വന്നൂർ വെള്ളിത്തിരുത്തി സ്വദേശി കോലാട്ട് വീട്ടിൽ ഹരിദാസനെ(47)യാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പി.ജി. ശിവശങ്കരൻ,എൻ.ആർ. രാജു, സുനിൽ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻപിള്ള, ലത്തീഫ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |