SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.29 AM IST

അഞ്ചൽ വട്ടമൺ പാലത്തിന് സമീപം റോഡ് തകർന്നു: ദുരിതയാത്ര

photo
അഞ്ചൽ-ആയൂർ റോഡിൽ വട്ടമൺ പാലത്തിന് സമീപം റോഡിലെ കുഴികൾ

അഞ്ചൽ :വട്ടമൺ പാലത്തിന് സമീപം റോഡ് തകർന്നടിഞ്ഞു. അതോടെ ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമായി. സദാവാഹനങ്ങൾ കടന്നുപോകുന്ന അഞ്ചൽ-ആയൂർ റോഡാണിത്. അഞ്ചൽ- ഇടമുളയ്ക്കൽ പ‌ഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് ഇരുവശവുമുള്ള റോഡുകളാണ് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തവിധം തകർന്നത്. പാലത്തിലേക്കുള്ള റോഡിൽ പലസ്ഥലത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡും കുഴിയും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ്. അതുകൊണ്ട് അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ്.

റോഡ് നവീകരണത്തിൽ അപാകത

നാല് വർഷം മുമ്പ് അഞ്ചൽ-ആയൂർ റോഡിന്റെ നവീകരണം ആരംഭിച്ചുവെങ്കിലും നാളിതുവരെ പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. വട്ടമൺ ഭാഗത്തെ റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ പെരുകിയിട്ടും അധികൃത‌ർ കണ്ടില്ലെന്ന് നടിക്കുന്നു. അഞ്ചൽ-ആയൂർ റോഡിൽ കൈപ്പള്ളിഭാഗത്ത് കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് നവീകരണവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അപാകതകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അഞ്ചൽ -ആയൂർ റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച്, അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണം.

എസ്. ഉമേഷ് ബാബു

ബി.ജെ.പി പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.