ടെക്സാസ് : കോപ്പ അമേരിക്കയിൽ ചരിത്രം നേട്ടം കുറിച്ച് കാനഡ സെമിയിൽ. ക്വാർട്ടിൽ വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് കീഴടക്കിയാണ് കന്നി കോപ്പ പോരാടത്തിന് എത്തിയ കാനഡ സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1 ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകൾ അവസാനിക്കുമ്പോൾ ഇരു ടീമും 3- 3 എന്ന നിലയിൽ ആയിരുന്നു. എന്നാൽ വെനസ്വേലയുടെ ആറാം കിക്കെടുത്ത വിൽക്കർ എയ്ഞ്ചലിന്റെ ഷോട്ട് സേവ് ചെയ്ത് ഗോൾകീപ്പർ മാക്സിമെ കീപു കാനഡയെ രക്ഷിക്കുകയായിരുന്നു. കാനഡയുടെ ആറാം കിക്കെടുത്ത ഇസ്മയിൽ കോണെ ഗോൾ കണ്ടെത്തി.
നേരത്തെ പതിമ്മൂന്നാം മിനിട്ടിൽ ഷഫൽബർഗിലൂടെ കാനഡയാണ് ലീഡെടുത്തത്. എന്നാൽ 64-ാം മിനിട്ടിൽ ശലോമോൻ റോൺഡോൺ നേടിയ ഗോളിലൂടെ വെനസ്വേല സമനില പിടിക്കുകയായിരുന്നു. പിന്നീട് നിശ്ചിത സമയത്ത് ഇരു ടീമിനും വല കുലുക്കാനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പാസിംഗിലും പൊസ ഷനിലും വെനസ്വേല ആയിരുന്നു മുന്നിലെങ്കിലും ടാർജറ്റിലേക്ക് ഷോട്ട് തൊടുത്തത് കൂടുതലും കാനഡയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |